ഓടിയനാവാൻ മോഹൻലാലിന് പേടി

പാരമ്പര്യമായി കൈവരുന്ന കലയെ അതിവിദഗ് ധമായി ഉപയോഗിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കലാകാരന്മാരാണ് ഒടിയന്മാര്‍. അതുകൊണ്ട് തന്നെ ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രം മിത്തിന്‍റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ഇടയിലൂടെയുള്ള സഞ്ചരിക്കുന്ന ഒരു മാസ് ത്രില്ലറായാണ് അവതരിപ്പിക്കുന്നത്. വന്‍ ബട്ജറ്റ് ആവശ്യപ്പെടുന്ന ഈ ചിത്രത്തിന് കൈകൊടുക്കാന്‍ മോഹന്‍ലാലിന് ആദ്യം ഭയമായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഹരികൃഷ്ണനും സംവിധായകന്‍ ശ്രീകുമാറും കൂടി നിര്‍മ്മാതാവായ ആന്റണിപെരുമ്പാവൂരിനെയാണ് ഒടിയന്‍റെ തിരക്കഥ ആദ്യമായി കാണിക്കുന്നത്. തിരക്കഥ വായിച്ച ആന്റണി കൃത്യമായ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു. ആന്റണി പറഞ്ഞതനുസരിച്ചു പുതുക്കി എഴുതിയ തിരക്കഥയാണ് മോഹന്‍ലാലിന് സമര്‍പ്പിക്കുന്നത്.തിരക്കഥ വായിച്ച മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് '' ഇത് ശരിയാകുമോ, ഇത് വലിയ സിനിമയല്ലേ '' എന്നായിരുന്നു. ഒടുവില്‍ , ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്ത ആന്റണിപെരുമ്പാവൂര്‍ ധൈര്യം കൊടുത്തപ്പോഴായായിരുന്നു ഒടിയനാവാന്‍ മോഹന്‍ലാല്‍ സമ്മതംമൂളിയത്.

Comments